തൃശ്ശൂർ : ദുരന്ത നിവാരണ ലോക്കൽ റിസോഴ്സ് അംഗങ്ങളായി 600ലധികം ചാവക്കാട്ടുകാർ. ഇതിലൂടെ പ്രകൃതിക്ഷോഭം അടക്കമുളള ദുരന്തങ്ങൾ നേരിടാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങുകയാണ്. ദുരന്ത മുഖത്തെ നേരിടാൻ വാർഡ് തലത്തിൽ ആളുകളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ദുരന്ത നിവാരണ ലോക്കൽ റിസോഴ്സ് അംഗങ്ങളെ ഒരുക്കുകയാണ്. ചാവക്കാട് നഗരസഭ രൂപീകരിച്ച വാർഡ്തല ദുരന്ത നിവാരണ ലോക്കൽ റിസോഴ്സ് അംഗങ്ങൾക്കുളള ഏകദിന പരിശീലനം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്നു. നഗരസഭാ അധ്യക്ഷൻ എൻ. കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭയിലെ 32 വാർഡുകളിൽ നിന്ന് വാർഡ്സഭ മുഖേന തെരഞ്ഞെടുത്ത റിസോഴ്സ് അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. ഒരു വാർഡിൽ നിന്ന് 20 പേരെ ലോക്കൽ റിസോഴ്സ് അംഗങ്ങളായി ചുമതലപ്പെടുത്തി. കില റിസോഴ്സ് പേഴ്സൺ കെ. എ രമേഷ്കുമാർ, അജിത ബാബുരാജ് എന്നിവർ പരിശീലനം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി