ഗ്യാനേഷ് കുമാർ രാജിവെക്കണം;കോൺഗ്രസ് കൽപ്പറ്റയിൽ മാർച്ച് നടത്തി

ഗ്യാനേഷ് കുമാർ രാജിവെക്കണം;കോൺഗ്രസ് കൽപ്പറ്റയിൽ മാർച്ച് നടത്തി

കൽപ്പറ്റ : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ ബിജെപിക്ക് അനുകൂലമായി അട്ടിമറിച്ചെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

കെപിസിസി അംഗം പി.പി.ആലി മാർച്ച് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.പി.വിനോദ് കുമാർ,കെ.കെ. രാജേന്ദ്രൻ,ഹർഷൽ കോന്നാടൻ,എസ്.മണി,ബിന്ദു ജോസ്,കെ.കെ.മുത്തലിബ്,മുഹമ്മദ് ഫെബിൻ,പി.രാജാറാണി,മുഹമ്മദ് ബാവ,സി.കെ. നിഷ,സെബാസ്റ്റ്യൻ കൽപ്പറ്റ,കെ.ശശികുമാർ, കെ.വാസു,ഷബ്‌നാസ് തന്നാണി,ടി.ജെ.ആന്റണി, പി.ആർ.ബിന്ദു,രമേശൻ മാണിക്കൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *