• Lisha Mary

  • April 14 , 2020

മുംബൈ :

അതീവജാഗ്രത പുലർത്തുന്നതിനാൽ ധാരാവിയിൽ താരമ്യേന സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും മുംബൈയിലെ ഗോവണ്ടി, മാൻഖുർദ് മേഖലകളിലെ ചേരികളിൽ കോവിഡ് പകരുന്നു. ഇവിടെ ലോട്ടസ് കോളനി, ശിവാജിനഗർ ചേരികളിൽ രോഗവ്യാപനം തുടങ്ങിയത് ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്. 4 ചതുരശ്ര കിലോമീറ്ററിൽ 5 ലക്ഷത്തോളം പേരാണ് താമസിക്കുന്നത്. ലോട്ടസ് കോളനിയിൽ കഴിഞ്ഞ ദിവസം രോഗലക്ഷണം കാണിച്ച 44 പേരെ പരിശോധിച്ചതിൽ 29 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ശിവാജി നഗറിലും പരിശോധിച്ചവരും രോഗബാധിതരും തമ്മിലുള്ള അനുപാതം ഇതിനു തുല്യമാണ്.

ചേരിയിൽ രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയാണ് ഏറ്റവും ശ്രമകരമായ ജോലിയെന്ന് മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ജീവനക്കാർ പറയുന്നു. ധാരാവിയിലെ മുപ്പതോളം ഡോക്ടർമാരുമായി ബിഎംസി അധികൃതർ നിരന്തര സമ്പർക്കത്തിലാണ്. രോഗങ്ങളോ, ലക്ഷണങ്ങളോ, സംയങ്ങളോ ആയി എത്തുന്നവരുടെ പട്ടിക ഡോക്ടർമാരിൽ നിന്നു ശേഖരിച്ച് ആളുകളെ കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്.