കൽപ്പറ്റ: കേരള അറബിക് മുൻ ഷീസ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബിഭാഷാ രംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മികച്ച അധ്യാപകരെ ജില്ലാ കമ്മിറ്റി ആദരിച്ചു.ഗുരുപ്രഭ ആദരം ജില്ല മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ:എംസിഎം ജമാൽ ഉദ്ഘാടനം ചെയ്തു.മുൻ അധ്യാപകരായ സി കെ അബ്ദുൽ മജീദ് മാസ്റ്റർ കീപ്രത്ത്,എൻ വി മൊയ്തീൻകുട്ടി മദനി,എം പി അബൂബക്കർ മാസ്റ്റർ,നൂർജഹാൻ ടീച്ചർ,സുബൈദ ടീച്ചർ,ഖദീജ ടീച്ചർ,എം അബ്ദുല്ല മാസ്റ്റർ,സുബൈദ ബീവി തുടങ്ങിയവരെ ആദരിച്ചു.കെ എ എം എ സംസ്ഥാന ട്രഷറർ ഇ മുസ്തഫ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.സി.സി നൗഷാദ് അധ്യക്ഷനായി.അജ്മൽ കെ ഫൈസി,ഹംസ മാസ്റ്റർ,ജമീല ടീച്ചർ,കമറുൽ ലൈല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
