• Lisha Mary

  • April 22 , 2020

: അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. പുതുതായി 94 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 2272 പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. ഗുജറാത്തില്‍ അഞ്ചുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95 ആയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം രാജ്യത്ത് കോവിഡ് മരണം 640 ആയി. 24 മണിക്കൂറിനിടെ 50 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 20,000 ലേക്ക് അടുക്കുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19,984 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 3870 പേര്‍ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് മരണം 251 ആയി. രോഗബാധിതരുടെ എണ്ണം 5218 ആണ്.കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവ് ഏര്‍പ്പെടുത്തിയിരുന്നത് പിന്‍വലിച്ചു.