• admin

  • January 5 , 2020

അഹമ്മദാബാദ് :

അഹമ്മദാബാദ്: രാജസ്ഥാന്‍ കോട്ടയിലെ ശിശുമരണങ്ങള്‍ക്ക് പിറകെ ഗുജറാത്ത് ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി ഡിസംബറില്‍ മാത്രം മരിച്ചത് 219 കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദിലും രാജ്‌കോട്ടിലുമുള്ള സിവില്‍ ആശുപത്രികളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചിരിക്കുന്നത്.

രാജ്‌കോട്ടില്‍ 134 ഉം അഹമ്മദാബാദില്‍ 85 ഉം മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് അഹമ്മദാബാദിലുള്ളത്. ഇവിടെയാണ് ഇത്രയും ശിശുമരണങ്ങള്‍ നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്‌കോട്ടില്‍ 2019-ല്‍ 1,235 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ കോട്ടയില്‍ കൂട്ട ശിശുമരണങ്ങളുടെ നിരക്ക് വര്‍ധിച്ച് വരുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്നുമുള്ള പുതിയ റിപ്പോര്‍ട്ട്.  

അതേസമയം കൂട്ട ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി. രാജസ്ഥാനിലെ കോട്ടയില്‍ മരിച്ച കുട്ടികളുടെ എണ്ണം 107 ആയിട്ടുണ്ട്.