• admin

  • May 3 , 2021

മക്കരപ്പറമ്പ : വിശുദ്ധ ഖുർആനിന്റെ വർണ മനോഹരമായ പതിപ്പുകൾ കൊണ്ട് നമ്മുടെ വീട്ടകങ്ങൾ സമ്പന്നമാണ്.എന്നാൽ ഓരോ വിശ്വാസിയും ഖുർആനിന്റെ ജീവിക്കുന്ന മാതൃകകളായിത്തീ രുമ്പോഴാണ് നാം ഖുർആനിന്റെ യഥാർത്ഥ അനുയായായികളും, നന്മ നിറഞ്ഞ മനുഷ്യരുമായി മാറുകയെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ജനാബ് അബ്ദുൽ ഹകീം നദ്‌വി പ്രസ്താവിച്ചു. ജ. ഇസ്‌ലാമി ദഹ്‌വത്ത് നഗർ ഏരിയ സമിതി സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. വൈവിദ്ധ്യമാർന്ന പരിപാടികളോടെ സൂം ഫ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഹിബ അബ്ദുൽ ഖാദർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ സയ്യിദ് ഹുസൈൻ തങ്ങളുടെ അധ്യക്ഷതയിൽ ജില്ലാ വൈസ്‌. പ്ര. ജനാബ് മുസ്തഫ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അനുഭവ സാക്ഷ്യങ്ങൾ എന്ന പരിപാടിയിൽ ഖുർആൻ പഠിതാ ക്കളായ മുഹമ്മദ്‌ അലി കൂരി,ഷഹീന രാമപുരം, സീനത്ത് വടക്കാങ്ങര എന്നിവർ തങ്ങളുടെ ഖുർആൻ പഠനാ നുഭവങ്ങൾ വിശദീകരിച്ചു.നിദ ഇഷ്‌ന കൂട്ടിലങ്ങാടി ഗാനലാപനം നടത്തി. ഖുർആൻ സ്റ്റഡി സെന്റർ കോർഡിനേറ്റർ അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതവും, ജനറൽ കൺവീനർ കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ സമാപന പ്രഭാഷണവും നിർവഹിച്ചു.സഹീർ വടക്കാങ്ങര, ഷമീർ രാമപുരം എന്നിവർ സാങ്കേതിക സഹായം നൽകി.