ദോഹ : ഖത്തറിലെ ഏറ്റവും വലിയ മലയാളി സമൂഹ മാധ്യമ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് ഗ്രൂപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. റേഡിയോ മലയാളം 98.6 അവതാരകരായ ആര്.ജെ സൂരജ്, ആര്.ജെ ജിബിന്‍, ആര്.ജെ പാര്‍വ്വതി എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. സ്നേഹം, സൗഹൃദം, സഹായം എന്നീ തത്വങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പില്‍ ഖത്തറിലെ ഒരു ലക്ഷത്തില്‍ പരം മലയാളികളാണ് അംഗങ്ങളായിട്ടുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ അവരുടെ സംശയദൂരികരണത്തിനും സഹായങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഗ്രൂപ്പില്‍ പെട്ടെന്ന് തന്നെ മറ്റംഗങ്ങളില്‍ നിന്ന് മറുപടി ലഭിക്കുന്നു എന്നത് ഈ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് നാട്ടില്‍ പോകാന്‍ പ്രയാസമനുഭവിച്ച പ്രവാസികള്‍ക്ക് മറ്റു സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് യാത്ര സൗകര്യമൊരുക്കാനും ഗ്രൂപ്പിനായിട്ടുണ്ട്. അടുത്ത് തന്നെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. പ്രകാശനചടങ്ങില്‍ ഗ്രൂപ്പ് അഡ്മിന്മാരായ ബിലാല്‍ കെ.ടി, നംഷീര്‍ ബദേരി, ഷബീര്‍, സലീം കൊട്ടാരപ്പറമ്പില്‍, ലോഗോ ഡിസൈന്‍ ചെയ്ത സഹദ് ഇ.എ ഗ്ലോ മീഡിയ എന്നിവര്‍ സംബന്ധിച്ചു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി