• admin

  • January 22 , 2022

കൽപ്പറ്റ : കല്പറ്റ നിയോജക മണ്ഡലത്തിൽ എം.എൽ.എ. അഡ്വ. ടി സിദ്ദിഖ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സ്പാർക് ന്റെ ഭാഗമായി നാഷണൽ മെറിറ്റ് കം മീൻസ് പരീക്ഷയ്ക്കും സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷയ്ക്കും ഇതര മത്സര പരീക്ഷകൾക്കും വേണ്ടി മിടുക്കരായ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുവാനായി പ്രത്യേക മത്സര പരീക്ഷ നടത്തി. കല്പറ്റ മണ്ഡലത്തിലെ 27 ഹൈസ്‌കൂളുകളിൽ ബുധനാഴ്ച പ്രവേശന പരീക്ഷ നടത്തി. 1700 ലധികം വിദ്യാർത്ഥികൾ ഓൺ ലൈനിൽ പരീക്ഷ എഴുതി. വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ടി.സിദ്ദിഖ് എം.എൽ.എ സന്ദർശനം നടത്തി. പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്ന 200 വിദ്യാർത്ഥികളെയാണ് സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്