• admin

  • February 7 , 2020

തിരുവനന്തപുരം :

എല്ലാ ക്ഷേമ പെന്‍ഷനും 1300 രൂപയാക്കി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. എല്ലാ ക്ഷേമ പെന്‍ഷനും നൂറു രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രകടനത്തെ ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ടു മറികടന്നു.

ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത് 9,311കോടി രൂപയാണ്. ഈ സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ട് 22000കോടി രൂപ കടന്നിരിക്കുന്നു. പതിമൂന്നുലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കി- മന്ത്രി പറഞ്ഞു.