• Lisha Mary

  • March 21 , 2020

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കാന്‍ പാടില്ല. ശബരിമല ഉത്സവത്തില്‍ ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കില്ല. മാര്‍ച്ച് 31 വരെ എല്ലാ ശനിയാഴ്ചകളിലും ജീവനക്കാര്‍ക്ക് അവധിയും ബോര്‍ഡ് പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് കൈയുറകളും മാസ്‌കുകളും നല്‍കും. ഒരു ക്ഷേത്രത്തിലും അന്നദാനം ഉണ്ടാകില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു .