കോട്ടയം : ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് ക്യാന്‍സറിനെതിരെയുളള സന്ദേശ പ്രചാരണത്തിനായി ബോട്ടു യാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ,ആരോഗ്യ കേരളം, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടി കോടിമത ബോട്ട് ജെട്ടിയില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. സാംക്രമിക രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സമൂഹം ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബോട്ട് യാത്ര ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. യാത്രയുടെ ഭാഗമായി പാറേച്ചാല്‍, കാഞ്ഞിരം, വെട്ടികാട്, കുമരകം ബോട്ടു ജെട്ടികളില്‍ പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി