കൽപ്പറ്റ : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപക ദിനാഘോഷം ചൊവ്വാഴ്ച നടക്കും. വയനാട് ജില്ലയിൽ ഡി.സി.സി.യുടെയും വിവിധ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അറിയിച്ചു. രാവിലെ 9.30. ന് ഡി.സി.സി.ഓഫീസ് പരിസരത്ത് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ കോൺഗ്രസ് പതാക ഉയർത്തും. തുടർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലും. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും രാവിലെ നടക്കും. എം .എൽ .എ. മാർ , മുതിർന്ന കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ ഡി.സി സി.യിലെ പരിപാടിയിൽ സംബന്ധിക്കും. വൈകുന്നേരം 4 മണിക്ക് വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനത്ത് 137 പതാകകൾ വഹിച്ച് ജാഥയും കൊടി നാട്ടി പ്രതിജ്ഞയും മധുരം പങ്കിടലും മറ്റ് പ്രത്യേക ആഘോഷ പരിപാടികളും നടത്തും. ഇതോടനുബന്ധിച്ച് കെ.പി.സി.സി.യുടെ 137 രൂപ ചാലഞ്ച് പ്രകാരം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധനസമാഹരണവും നടത്തും. സി. യു. സി. കൾ നിലവിൽ വന്ന സ്ഥലങ്ങളിൽ സി യു സി കളുടെ നേതൃത്വത്തിലും ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും വിവിധ മത്സരങ്ങളും , കോൺഗ്രസ് ചരിത്ര പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി