• Lisha Mary

  • March 22 , 2020

കൊച്ചി : കോവിഡ് 19 ബാധ മൂലം ബുദ്ധിമുട്ടുന്ന വിദേശ പൗരന്മാര്‍ക്ക് സഹായം എത്തിക്കാനായി കൊച്ചി സിറ്റി പോലീസ് പ്രത്യേക സംവിധാനം ആരംഭിച്ചു. കോവിഡ് 19 വ്യാപനം മൂലം ബുദ്ധിമുട്ടുന്ന വിദേശ പൗരന്മാര്‍ക്ക് ആരോഗ്യ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസ സൗകര്യം എന്നിവ ലഭിക്കുന്നതിന് സഹായ സെല്ലുമായി ബന്ധപ്പെടാം. കൂടാതെ യാത്രാസൗകര്യങ്ങള്‍, ടിക്കറ്റ്, വിസ എന്നിവ ലഭിക്കുന്നതിനും സെല്ലിന്റെ സഹായം തേടാം. 8590202060 എന്ന നമ്പറില്‍ വാട്സാപ്പ് സന്ദേശമോ, വീഡിയോ, ഓഡിയോ, ടെക്സ്റ്റ് സന്ദേശങ്ങളോ അയച്ച് സഹായം അഭ്യര്‍ത്ഥിക്കാം. സന്ദേശം ലഭിച്ചാലുടന്‍ തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിദേശിയുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം ചെയ്തു നല്‍കും. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദേശികള്‍ക്ക് ഏത് സമയത്തും ഈ സെല്ലിന്റെ സഹായം വിനിയോഗിക്കാവുന്നതാണ്. സഹായ സെല്ലിന്റെ ഉദ്ഘാടനം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ്.എസ്.സാക്കറെ നിര്‍വഹിച്ചു.