• Lisha Mary

  • April 3 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ റാപ്പിഡ് ആന്റിബോഡി രക്തപരിശോധന നടത്തണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൂടുതലായി വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങളിലും റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആര്‍ ശുപാര്‍ശയില്‍ പറയുന്നു. റാപ്പിഡ് ആന്റിബോഡി ടെസ്റ്റില്‍ പോസിറ്റിവ് ആവുന്നവരെ സ്രവപരിശോധനയ്ക്കു വിധേയമാക്കാം. നെഗറ്റിവ് ആവുന്നവരെ വീടുകളില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന്റെ ഫലം മറ്റെല്ലാ സാധാരണ രക്തപരിശോധനകളുടെയും ഫലം പോലെ പതിനഞ്ചു മിനിറ്റുകൊണ്ടു ലഭ്യമാവും. നിലവില്‍ കൂടുതല്‍ സമയമെടുക്കുന്ന സ്രവപരിശോധനയിലൂടെയാണ് രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ ഉള്ള വരെയും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരെയുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്