• Lisha Mary

  • April 18 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണനിരക്ക് 3.3 ശതമാനമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 45 വയസ്സില്‍ താഴെ ഉളളവരുടെ മരണനിരക്ക് 14.4 ശതമാനമാണ്. 45 നും 60നും ഇടയില്‍ പ്രായമുളളവരില്‍ ഇത് 10.3 ശതമാനവും 60 നും 75 നും ഇടയില്‍ പ്രായമുളളവരില്‍ 33.1 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 75 വയസ്സിന് മുകളില്‍ പ്രായമുളളവരാണ് മരിച്ചവരില്‍ ഏറെയും. 42.2 ശതമാനമാണ് മരണനിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 83 ശതമാനം പേര്‍ക്കും മറ്റു രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതാണ് മരണനിരക്ക് ഉയരാന്‍ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.