• admin

  • June 24 , 2020

തിരുവനന്തപുരം : വ്യാഴാഴ്ച രാവിലെ ഏഴ് മണിമുതല്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാന്‍ സർക്കാർ നിര്‍ദേശം. കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ സ്പെഷല്‍ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. ഇവര്‍ വ്യാഴാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവിമാര്‍ മുൻപാകെ റിപ്പോര്‍ട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്.