തരുവണ : തരുവണ എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പ്രഥമ സ്റ്റുഡന്റസ് യൂണിയൻ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഇബ്രാഹിം പുനത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.ജോസഫ് കെ ജോബ്,എ.കെ ഷാനവാസ് ,എസ്.കെ തങ്ങൾ,അഷ്റഫ് പാറക്കണ്ടി,പി.കെ മുഹമ്മദ് അജ്മൽ ,വിഷ്ണു ഗയൽ,അഫ്സൽ.കെ,ഫസൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ-ജീവകാരുണ്യ-സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നാല് പതിറ്റാണ്ടു കാലമായി നിരന്തരം ഇടപെടുന്ന എം.എസ്.എസ്ന്റെ നേതൃത്വത്തിലുള്ള കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷനുള്ള വെള്ളമുണ്ട പ്രദേശത്തെ പ്രഥമ സ്വാശ്രയ കോളേജാണ് എം.എസ്.എസ്. കേളേജിലെ പ്രഥമ ബാച്ചിന്റെ യൂണിയൻ ഉദ്ഘാടനമാണ് നിർവഹിക്കപ്പെട്ടിരിക്കുന്നത്. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ കലാ പരിപാടികളും അരങ്ങേറി. അനാഥ വിദ്യാർത്ഥികൾക്കും , കിഡ്നി-ക്യാൻസർ രോഗികളുടെ നിശ്ചിത ശതമാനം മാർക്കുള്ള മക്കൾക്കും ഡിഗ്രി സൗജന്യമായി പഠിക്കാൻ വേണ്ടി കോളേജിൽ പ്രത്യേക സീറ്റുകൾ നീക്കിവെക്കുന്നുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി