• Lisha Mary

  • April 1 , 2020

കല്‍പ്പറ്റ : കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി പട്ടികവര്‍ഗ കോളനികളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കോളനികള്‍ സന്ദര്‍ശിച്ചു. ഇരുളം പണിയ കോളനി , ചീയമ്പം 73 കോളനികള്‍ സന്ദര്‍ശിച്ച കളക്ടര്‍ ഭക്ഷ്യ ലഭ്യത, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കോളനിവാസികളില്‍ നിന്ന് ചോദിച്ചറിഞ്ഞൂ. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയാനായി വീടുകളില്‍ കഴിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ഉറപ്പു വരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.