• admin

  • February 20 , 2020

: കോയമ്പത്തൂര്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയാതാകാമെന്നു പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ചരിഞ്ഞ് ബസില്‍ ഇടിച്ചത്. ലോറി മീഡിയനിലൂടെ 50 മീറ്ററോളം ഓടിയെന്ന് ആര്‍ടിഒ അറിയിച്ചു. പുലര്‍ച്ചെ മൂന്നേകാലിനാണ് ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കുവന്ന ബസില്‍ കൊച്ചിയില്‍നിന്ന് സേലത്തേക്ക് ടൈലുമായി പോയ ലോറി ഇടിച്ചുകയറിയത്. പരുക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാരായ എ.കെ. ശശീന്ദ്രനും വി.എസ്. സുനില്‍കുമാറും തിരുപ്പൂരിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. പരുക്കേറ്റവരുടെ ചികില്‍സാ ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് അവിനാശിയിലെത്തിയ മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.