കൊച്ചി : കൂടുതല്‍ കടുപ്പവും കരുത്തുമുള്ള വിക്റ്റസ്2 പുറത്തിറക്കി കോര്‍ണിങ് ഗൊറില്ല ഗ്ലാസ്. കോണ്‍ക്രീറ്റ് പ്രതലങ്ങളില്‍പ്പോലും കരുത്തോടെ നില്ക്കുന്ന കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ്2 പാടുകള്‍ ഇല്ലാതെ പരമാവധി വ്യക്തതയോടെ ഉപഭോക്താക്കളുടെ ആഗ്രഹത്തിനനുസരിച്ച പ്രകടനം കാഴ്ചവെക്കുന്നു. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണികളായ ചൈന, ഇന്ത്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 84 ശതമാനംപേരും ഫോണിന്റെ ബ്രാന്‍ഡുകളെക്കാള്‍ ഗ്ലാസുകളുടെ ഉറപ്പിന് മുന്‍ഗണന നല്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഫോണുകള്‍ക്ക് കഴിഞ്ഞ 4 വര്‍ഷത്തെക്കാള്‍ 15 ശതമാനം ഭാരവും 10 ശതമാനം വലിപ്പവും കൂടുതലാണ് ഇപ്പോഴത്തെ ഫോണുകള്‍ക്ക്. അതുകൂടി കണക്കിലെടുത്താണ് കൂടുതല്‍ ഉറപ്പോടെ പുതിയ സാങ്കേതികത രൂപപ്പെടുത്തിയത്. കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഒരു മീറ്റര്‍ മുകളില്‍നിന്ന് പരീക്ഷണാര്‍ഥം താഴെ ഇട്ടപ്പോള്പോലും ഗ്ലാസ് പരുക്കേല്‍ക്കാതെ നിന്നു. പ്രമുഖ 45 ബ്രാന്‍ഡുകളുടെ 800 കോടി ഉപകരണങ്ങളില്‍ ഗൊറില്ലാ ഗ്ലാസുകള്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. മൊബൈല്‍ കണ്‍സ്യൂമര്‍ ഇലക്ട്രൊണിക്സിലെ അതികായന്മാരാണ് ഗൊറില്ല ഗ്ലാസ്. പുതിയ ഉത്പന്നം ഉപഭോക്താക്കള്‍ക്ക് ഗ്ലാസ് വീണുപൊട്ടുമോയെന്ന ആശങ്കകുറക്കുമെന്ന് വൈസ് പ്രസിഡന്റും ജനറല്‍ മാനെജരുമായ ഡേവിഡ് വെലസ്ക്വെസ് പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി