• Lisha Mary

  • March 18 , 2020

കോട്ടയം : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായ ബ്രേക്ക് ദ ചെയിന്‍ കാമ്പയിനില്‍ ഉപയോഗിക്കുന്നതിനായി കോട്ടയം ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച സാനിറ്റൈസറും വിതരണത്തിന്. സീനിയര്‍ ഫാര്‍മസിസ്റ്റ് അജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയ 45 ലിറ്റര്‍ സാനിറ്റൈസര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നു മുതല്‍ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി എക്‌സൈസ് വകുപ്പ് 25 ലിറ്റര്‍ സ്പിരിറ്റ് ലഭ്യമാക്കി.