• admin

  • June 20 , 2021

ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട വലിയപാടത്ത് ഏലതോട്ടില്‍ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയില്‍ സേതുവിന്‍്റെ മകന്‍ മിധുന്‍ നാഥ് (നന്ദു - 21 ) വലിയ പാടം പ്രണവത്തില്‍ രഘുനാഥന്‍ പിള്ളയുടെ മകന്‍ ആദര്‍ശ് (24) എന്നിവരെയാണ് കണ്ടെത്തിയത്. മിഥുന്‍ നാഥിന്‍്റെ മൃതദേഹം രാവില്‍ വെള്ളത്തില്‍ പൊങ്ങുകയും ആദര്‍ശിനെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തുകയുമായിരുന്നു. ചെളിയില്‍ പൂണ്ട നിലയിലായിരുന്നു ആദര്‍ശ്. ശനിയാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കുന്നതിനായി വള്ളത്തില്‍ പോയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പനത്തറ പുത്തന്‍വീട്ടില്‍ അമല്‍, കാഞ്ഞിരംവിള വടക്കതില്‍ ശിവപ്രസാദ്, തുണ്ടില്‍ ആദിത്യന്‍ എന്നിവര്‍ രക്ഷപെട്ടു.