• admin

  • September 20 , 2021

കോട്ടയം : കൊല്ലം- തേനി ദേശീയപാത 183ൽ ളായിക്കാട് മുതൽ കോട്ടയം ഐഡ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ അനധികൃത കൈയേറ്റങ്ങൾ സെപ്റ്റംബർ 26 മുതൽ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 26നകം സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ ഒഴിപ്പിക്കുന്ന വേളയിലെ മുഴുവൻ ചെലവുകളും കഷ്ടനഷ്ടങ്ങളും കൈയേറ്റക്കാരിൽ നിന്ന് ഈടാക്കും.