• Lisha Mary

  • April 19 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ 45 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊറോണ മരണമാണിത്. കുട്ടികളുടെ ആശുപത്രിയായ കലാവതി സരണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞാണ് മരിച്ചത്. ഇതേ ആശുപത്രിയില്‍ തന്നെ പത്ത് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞും ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കൂടുതല്‍ മേഖലകളെ രോഗബാധിതമേഖലയായി പ്രഖ്യാപിച്ചു. നിലവില്‍ 72 പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്.