• admin

  • January 22 , 2020

ന്യൂഡല്‍ഹി : ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കൊച്ചിയടക്കം ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് നിര്‍ദേശം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയ മറ്റു വിമാനത്താവളങ്ങള്‍. ചൈനയില്‍ ഇതുവരെ 220 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക വിവരം.