• admin

  • January 25 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് രോഗബാധയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മലയാളികള്‍ സുരക്ഷിതരാണെന്നും ചൈനയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു. എംബസിയുമായി നോര്‍ക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. സിച്വാന്‍ സര്‍വ്വകലാശാലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ എംബസി നിരീക്ഷിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എംബസി നല്‍കിയിട്ടുണ്ട്. വുഹാനിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യവിതരണ ശൃംഖലകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ മിഷനുമായി ബന്ധപ്പെടാന്‍ ഹോട്ട് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയില്‍ രോഗം സ്ഥിരീകരിച്ച മലയാളി നഴ്‌സിന്റെ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. രണ്ടുദിവസത്തിനകം അവര്‍ക്ക് ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എംബസിയുമായും പ്രദേശത്തെ കമ്മ്യൂണിറ്റി വളന്റിയര്‍മാരുമായും ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.