• admin

  • September 14 , 2020

ന്യൂഡൽഹി : കൊറോണ വൈറസ്​ വികസിപ്പിച്ചത്​ ​വുഹാനിലെ ലാബില്‍ നിന്നാണെന്നും ഇതിന്​ തെളിവുണ്ടെന്നും ചൈനീസ്​ ​ഗവേഷക. ചൈനീസ്​ സര്‍ക്കാറി​െന്‍റ ഉടമസ്​ഥതയിലുളള ലാബില്‍ നിന്നാണ്​ കൊറോണ വൈറസി​െന്‍റ ഉത്​ഭവം. വുഹാനിലെ മത്സ്യമാര്‍ക്കറ്റാണ്​ വൈറസ്​ ബാധയുടെ ഉത്​ഭവമെന്ന ധാരണ തെറ്റാണെന്നും ചൈനീസ്​ വൈറോളജിസ്​റ്റ് ഡോ.​ ലി മെങ്​ യെന്‍ പുറത്തിറക്കിയ യുട്യൂബ്​ വിഡിയോയില്‍ പറയുന്നതായി ന്യൂസ്​ 18 റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്‍റെ ഉത്​ഭവം സംബന്ധിച്ച രഹസ്യം അറിയാവുന്നതില്‍ തനിക്ക്​ ചൈനയില്‍ സുരക്ഷ പ്രശ്​നം നേരിട്ടതായും അതിനാല്‍ യു.എസിലേക്ക്​ പോന്നതായും ബ്രിട്ടീഡ്​ ടോക്​ ഷോ ആയ ലൂസ്​ വിമണില്‍ പ​ങ്കെടുത്ത്​ ലീ പറഞ്ഞു. ഹോങ്​കോങ്ങിലെ സ്​കൂള്‍ ഓഫ്​ പബ്ലിക്​ ഹെല്‍ത്തിലെ വൈറോളജിസ്​റ്റായ ലീ ​കൊറോണ വൈറസി​െന്‍ ഉത്​ഭവത്തെക്കുറിച്ച്‌​ പഠനം നടത്തിയിരുന്നു. ഡിസംബര്‍ 31ല്‍ വൈറസി​െനക്കുറിച്ച്‌​ പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഗ​േവഷകര്‍ പിന്നീട്​ അവ ഒതുക്കിതീര്‍ത്തു. കൊറോണ വൈറസ്​ പടര്‍ന്നുപിടിച്ചപ്പോള്‍ കണ്ടുപിടിത്തം സംബന്ധിച്ച്‌​ പുറത്തു പറയരുതെന്നും നിര്‍​േദശിച്ചതായും പറയുന്നു. ​കൊറോണ വൈറസി​െന്‍റ ഉത്​ഭവം വുഹാനിലെ ലാബില്‍ നിന്നാണെന്ന്​ തെളിയിക്കുന്ന എല്ലാ ​പഠനറിപ്പോര്‍ട്ടും കൈവശമുണ്ട്​. ശാസ്​ത്രം അറിയാത സാധാരണക്കാര്‍ക്ക്​ പോലും മനസിലാകുന്ന രീതിയില്‍ അവ പ്രസിദ്ധീകരിക്കും. നിങ്ങള്‍ക്ക്​ അത്​ പരിശോധിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ​െചയ്യാം -അവര്‍ പറഞ്ഞു. ചൈനീസ്​ അധികൃതര്‍ പിന്നീട്​ ത​െന്‍റ കൈയിലുള്ള രേഖകളെല്ലാം നശിപ്പിച്ചു. പിന്നീട്​ ത​ന്നെകുറിച്ച്‌​ അപവാദപ്രചരണം നടത്താന്‍ ചിലരെ നിയമിച്ചതായും ലി പറഞ്ഞു.