• Lisha Mary

  • March 5 , 2020

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കുട്ടികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ മാര്‍ച്ച് 31 വരെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി മനീഷ് സിസോദിയ പറഞ്ഞു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ വകുപ്പ് മേധാവികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവരോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ കത്ത് അയച്ചു.