• Lisha Mary

  • April 9 , 2020

ലണ്ടന്‍ : യു.കെയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. ഇന്ന് മാത്രം മരിച്ചത് 938 പേരാണ്. ഇതോടെ യു.കെയില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 7097 ആയി. യു.കെയില്‍ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ആകെ 60733 ആയി. എന്നാല്‍ ലോക്ക്ഡൗണ്‍ നടപടികള്‍ മുഖേന ഉദ്ദേശിച്ച ഗുണഫലങ്ങള്‍ അറിയണമെങ്കില്‍ രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിരോധ നടപടികളിലെ ശക്തമായ ഇടപെടലുകള്‍ നല്‍കുന്നതിന്റെ ഫലങ്ങള്‍ അടുത്തയാഴ്ച കാണുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.