• Lisha Mary

  • March 21 , 2020

അബുദാബി : കൊറോണ വൈറസ്ബാധിച്ച് യുഎഇയില്‍ ആദ്യ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രോഗബാധ വ്യാപകമാകുന്നത് തടയുന്നതിനായുള്ള കഠിനശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് മരണം. യുഎഇ ആരോഗ്യമന്ത്രാലയമാണ് മരണം സ്ഥിരീകരിച്ചത്. ഒരു അറബ് പൗരനും ഏഷ്യക്കാരനായ ഒരു പ്രവാസിയുമാണ് മരിച്ചത്. 78-കാരനായ അറബ് പൗരന്‍ യൂറോപ്യന്‍ യാത്ര കഴിഞ്ഞ് വന്നതോടെയാണ് രോഗബാധിതനായത്. 59 കാരനായ ഏഷ്യക്കാരന്‍ നേരത്തെ തന്നെ ഹൃദ്രോഗം ഉള്‍പ്പടെയുള്ള രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സാമൂഹ്യ സമ്പര്‍ക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുള്‍രപ്പെടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ രണ്ട് മരണമടക്കം കൊറോണ വൈറസ്ബാധയെ തുടര്‍ന്നുളള ഗള്‍ഫ് രാജ്യങ്ങളില്‍ ഇതോടെ മൂന്നായി. നേരത്തെ ബഹ്റൈനില്‍ ഒരാള്‍ മരിച്ചിരുന്നു.