• admin

  • March 4 , 2020

ന്യൂഡല്‍ഹി :

ഇത്തവണ ഹോളി ആഘോഷത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആളുകള്‍ കൂട്ടം ചേരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹോളി ആഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്. 

ആഘോഷങ്ങളില്‍ നിന്ന് പ്രധാനമന്ത്രി തന്നെ സ്വയം വിട്ടുനില്‍ക്കുന്നത് സംഘംചേര്‍ന്നുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളെയും പ്രേരിപ്പിക്കുമെന്ന ചിന്തയിലാണ് ഇത്തരമൊരു നീക്കത്തിന് പ്രധാനമന്ത്രി മുതിര്‍ന്നിരിക്കുന്നത്.