• Lisha Mary

  • March 30 , 2020

ന്യൂഡല്‍ഹി : കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 31 പേര്‍ മരിച്ചു. പശ്ചിമബംഗാളില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതടക്കമാണിത്. ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ 54-കാരിയായ സ്ത്രീയാണ് ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്. പശ്ചിമബംഗാളിലെ രണ്ടാമത്തെ മരണമാണിത്. മകളുടെ ചികിത്സാര്‍ത്ഥം ചെന്നൈയില്‍ പോയി തിരിച്ചെത്തിയ സ്ത്രീയാണ് മരിച്ചത്. രാജ്യത്തൊട്ടാകെ ഇതുവരെ 1171 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി തിങ്കളാഴ്ച രാവിലെയോടെ പുതുതായി 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ 218 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ ഡല്‍ഹിയില്‍ എയിംസ് ആശുപത്രിയിലെ ട്രോമകെയര്‍ സെന്റര്‍ കെട്ടിടം കോവിഡ് ആശുപത്രിയാക്കി മാറ്റി.