• Lisha Mary

  • March 11 , 2020

പത്തനംതിട്ട :

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേറ്റഡ് വാർഡിൽ പ്രവേശിപ്പിച്ചു. രോ​ഗ ബാധിതരുമായി നേരിട്ട് ബന്ധമുള്ള കുഞ്ഞാണിത്. കുഞ്ഞിന്റെ അമ്മയും ഐസൊലേറ്റഡ് വാർഡിൽ നിരീക്ഷണത്തിലാണ്. റാന്നി സ്വ​​ദേശിയാണ്.  

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി.  ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗം സ്ഥിരീകരിച്ച മൂന്ന് വയസുളള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.