• Lisha Mary

  • March 27 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ 6000 തടവുപുള്ളികളെ വിട്ടയക്കാന്‍ തീരുമാനമായി. പഞ്ചാബ് സര്‍ക്കാറാണ് തീരുമാനം കൈകൊണ്ടത്. മഹാരാഷ്ട്രയില്‍ പതിനൊന്നായിരം തടവുകാര്‍ക്ക് പരോളും അനുവദിച്ചിട്ടുണ്ട്. താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് വിട്ടയയ്ക്കുക ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയത് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണസംഖ്യ ഉയരുകയാണ് അതേസമയം കൊറോണ കേസുകളുടെ വര്‍ധനവിന്റെ തോതില്‍ കുറവ് ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ രോഗ ബാധിതരുടെ എണ്ണം 700 കടന്നിരിക്കുകയാണ്. മരിച്ചവരുടെ എണ്ണം 20 ആയി.