• Lisha Mary

  • March 7 , 2020

ആലപ്പുഴ : കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും കൊറോണരോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ഊര്‍ജ്ജിതമാക്കി. പൊതുജനങ്ങള്‍ ശുചിത്വശീലങ്ങള്‍ സ്വയം ശീലമാക്കുന്നതിലൂടെയും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും രോഗത്തെ പ്രതിരോധിക്കാം. സ്വയം സുരക്ഷിതരാകുന്നതിലൂടെ കുടുംബത്തേയും സമൂഹത്തെയും രോഗമുക്തമാക്കാന്‍ ഉത്തരവാദിത്തത്തോടുകൂടി നാം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതാണ്. തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ തൂവാല ഉപയോഗിക്കുന്നതും ഇടയ്ക്കിടക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും എല്ലാവരും ശീലമാക്കണം. മേല്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും പങ്കാളികളാകേണ്ടതാണ്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി 12 ക്ലാസ്സുകളും എന്‍.ആര്‍.ഇ.ജി. തൊഴിലാളികള്‍ക്കുവേണ്ടി മുന്ന്് ക്ലാസ്സുകളും ജില്ലയിലെ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പരിശീലനവും നല്‍കി. ജില്ലയില്‍ ഒരാള്‍ മെഡിക്കല്‍ കോളേജിലും 30 പേര്‍ വീടുകളിലും കൊറോണ നിരീക്ഷണത്തില്‍ ഉണ്ട്. രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.