• Lisha Mary

  • March 16 , 2020

ചെന്നൈ : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തമിഴ് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. സിനിമ, സീരിയല്‍, വെബ് സീരീസ് എന്നിവയുടെ ഷൂട്ടിങ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവെക്കാനാണ് ചെന്നൈയില്‍ ചേര്‍ന്ന മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. അതേസമയം, കേരളത്തിനെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.