• Lisha Mary

  • April 9 , 2020

ന്യൂഡല്‍ഹി : കോവിഡ്-19 പ്രതിരോധനടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കൊറോണ ഹോട്ട് സ്പോട്ടുകളെന്ന് കണ്ടെത്തിയ നഗരത്തിലെ 20 സ്ഥലങ്ങള്‍ അടച്ചു. ഈ പ്രദേശങ്ങളില്‍നിന്ന് ആരെയും പുറത്തുപോകാനോ പുറത്തുനിന്ന് ആരെയും അകത്തേക്കുകടക്കാനോ അനുവദിക്കില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ഈ സ്ഥലങ്ങളില്‍ ജനങ്ങളെ അനുവദിക്കില്ല. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.