• admin

  • February 13 , 2020

:

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1335 ആയി. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കൂടാതെ 14,840 പേര്‍ക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. വൈറസ് ബാധ കൂടുതല്‍ പേരിലേക്കുന്നത് വ്യാപിക്കുന്നത് ലോകത്തെ ഭീതിയിലാക്കുകയാണ്. 

രോഗം ഏതു രാജ്യത്തേക്കും വ്യാപിക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. ജാഗ്രത അവസാനിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു. അതിനിടെ കൊറോണ ഭീതിയെ തുടര്‍ന്ന്  ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. മൊബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. ദലൈലാമയും പൊതുപരിപാടികള്‍ റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി.