• admin

  • January 23 , 2020

:

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ കൂടുതല്‍ നഗരങ്ങള്‍ അടക്കുന്നു. വുഹാന്‍ നഗരം അടച്ചതിന് പിന്നാലെ ഹുവാങ്ഹ നഗരവും അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. ഷോയ് നഗരവും ഇന്നുതന്നെ അടയ്ക്കും. 

600ഓളം പേര്‍ക്ക് രോഗം ബാധിക്കുകയും 17 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്  നടപടി. രോഗം ഇനിയും കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. 

പതിനൊന്ന് ദശലക്ഷം ജനങ്ങളാണ് വുഹാന്‍ നഗരത്തില്‍ മാത്രമുള്ളത്. വീടുവിട്ട് പുറത്തിറങ്ങരുതെന്ന് ഇവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. നഗരത്തിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്.