• admin

  • February 1 , 2020

ബെയ്ജിങ്ങ് :

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്ബാധയില്‍ ഇതുവരെ മരിച്ചത് 259 പേര്‍. വെള്ളിയാഴ്ച 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈനയില്‍ പുതിയതായി 2,102 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി.

രോഗബാധ അതിഗൗരവമുള്ളതാണെന്നും പടരാതിരിക്കാന്‍ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ വൈറസ് ബാധിച്ചതോടെ ഡബ്ല്യു.എച്ച്.ഒ. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

പുതിയതായി നാല് രാജ്യങ്ങളില്‍ കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി