കോഴിക്കോട് : കൊറോണയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുതുതായി ആരും നിരീക്ഷണത്തിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഒരാളെ കൂടി ക്വാറന്റൈയിനില്‍ നിന്ന് ഒഴിവാക്കി. ഇതുവരേ 184 പേരുടെ നിരീക്ഷണം പൂര്‍ത്തിയായി. ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരാളും മെഡിക്കല്‍ കോളജില്‍ ഒരാളും ഉള്‍പ്പെടെ 222 പേരാണ് ഇനി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഇന്നലെ ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റീവ് ആണ്. ഇതോടെ ഇതുവരേ 31 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 29 എണ്ണവും നെഗറ്റീവ് ആണ്. ഇനി രണ്ട് റിസള്‍ട്ട് കൂടി ലഭിക്കാനുണ്ടെന്ന് ഡി.എം. അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി