• Lisha Mary

  • March 19 , 2020

കണ്ണൂര്‍ :

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ നടക്കുന്ന ഭരണി ഉല്‍സവത്തിന് ജില്ലയില്‍ നിന്ന് ആളുകള്‍ പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം. തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉല്‍സവം ആള്‍ക്കൂട്ടമില്ലാതെ ചടങ്ങ് മാത്രമായി നടത്താന്‍ ക്ഷേത്രം ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്ന് വെളിച്ചപ്പാടിന്റെയും കോമരം/മൂപ്പന്‍മാര്‍ എന്നിവരുടെയും അകമ്പടിയോടെ ഭക്തജനങ്ങള്‍ കൂട്ടമായി ഉല്‍സവത്തിനെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. ഉല്‍സവത്തിന് പോകുന്നതിനായി വാഹനങ്ങള്‍ ബുക്ക് ചെയ്തവര്‍, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അത് റദ്ദ് ചെയ്ത് യാത്ര ഒഴിവാക്കണമെന്നും ജില്ലാകലക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു.