• admin

  • February 5 , 2020

ബീജിംഗ് :

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് പുറമേ ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലുമായി രണ്ടുപേര്‍ മരിച്ചു. ലോകമെമ്പാടും ഇരുപതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 3884 പേര്‍ക്കാണ്.

അതേസമയം കൊറോണ വൈറസ് ബാധ സംശയിച്ച് ഇന്ത്യയില്‍ വിവിധ ആശുപത്രികളിലായി 1120 പേരെ കൂടി ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 3935 പേരാണ് നിരീക്ഷണത്തില്‍. ഇവരെല്ലാം ചൈനയിലോ സമീപരാജ്യങ്ങളിലോ യാത്രാ ചെയ്തിട്ടുള്ളവരാണ്. 89,500 യാത്രക്കാരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേരെ കണ്ടെത്തിയത്. ആകെ പരിശോധിച്ച 454 സാംപിളുകളില്‍ കേരളത്തില്‍ നിന്നയച്ച മൂന്നെണ്ണത്തില്‍ മാത്രമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇതിനിടെ, വുഹാനില്‍ നിന്നെത്തിച്ചു ഡല്‍ഹിയിലെ 2 ക്യാംപുകളിലായി പാര്‍പ്പിച്ചിരിക്കുന്നവരില്‍ 5 പേരെ (3 പുരുഷന്മാര്‍, 2 സ്ത്രീകള്‍) സൈനികാശുപത്രിയില്‍ നിന്നു സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റി.