• admin

  • March 1 , 2020

: കൊട്ടിയൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. വൈദികവൃത്തിയില്‍ നിന്ന് നീക്കം ചെയ്തു കൊണ്ടുളള ഉത്തരവ് മാര്‍പാപ്പയാണ് പുറപ്പെടുവിച്ചത്. ഉത്തരവ് റോബിന്‍ വടക്കുംചേരി കൈപ്പറ്റിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും മാനന്തവാടി രൂപതാ കാര്യാലയം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ വൈദിക വൃത്തിയില്‍ നിന്ന് രൂപതാ അധ്യക്ഷന്‍ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് രൂപത ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോബിനെ പുറത്താക്കി കൊണ്ട് മാര്‍പാപ്പ ഉത്തരവ് ഇറക്കിയത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്.