കാസർകോട് :
തളങ്കര തീരദേശ പൊലീസ് സ്‌റ്റേഷന് സമീപം വ്യാപകമായി മണ്ണിട്ട് നികത്തി കൈയേറാൻ ശ്രമിച്ച കടലോര പ്രദേശം സംരക്ഷിക്കാൻ കലക്ടറുടെ ഇടപെടൽ. മുളവനവൽക്കരണവും കണ്ടൽ വനവൽക്കരണവും ലക്ഷ്യമിട്ട് ഇവയുടെ തൈകൾ വച്ചുപിടിപ്പിച്ചാണ് പുറമ്പോക്ക് ഭൂമി സംരക്ഷിക്കാൻ കലക്ടർ ഡോ. ഡി സജിത്‌ബാബു മുന്നിട്ടിറങ്ങിയത്. കടലും പുഴയും സംഗമിക്കുന്ന ടൂറിസം സാധ്യതയുള്ള പുറമ്പോക്ക് ഭൂമി സംരക്ഷിക്കാനാവശ്യമായ ഇടപെടലുകൾ വൈകിയതിനെ തുടന്നാണ് കലക്ടർ നേരിട്ട് ഇടപെട്ട് ഏറെ ടൂറിസം സാധ്യതയുള്ള പ്രദേശത്തെ മാറ്റിയെടുക്കാനുള്ള നീക്കം ആരംഭിച്ചത്.
കാസർകോട് തീരദേശ പൊലീസ് സ്‌റ്റേഷന്റെയും തളങ്കര പടിഞ്ഞാർ ഗവ. എൽപി സ്‌കൂളിന്റെയും പിറകിൽ തുറമുഖ വകുപ്പിന് കീഴിലുള്ള ഭൂമിയാണിത്. കെട്ടിട മാലിന്യവും തെങ്ങ് മുറിച്ചുകളഞ്ഞ് അവയുടെ അവശിഷ്ടങ്ങളും നിറഞ്ഞുകിടന്ന ഭൂമി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കിയാണ് മുളത്തൈകളും കണ്ടലും നട്ടത്. ഇതിനോടു ചേർന്നുള്ള ചതുപ്പുനിലം വിശാലമായ കുളമാക്കി മാറ്റി ജലസംരക്ഷണം ഉറപ്പാക്കുമെന്ന് കലക്ടർ പറഞ്ഞു. ചന്ദ്രഗിരിക്കോട്ടയിൽ നിന്നും അറബിക്കടലിന്റെ മനോഹാരിത കാണാനെത്തുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ ഇടമായി തളങ്കര കടവിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇവിടെനിന്നും ഏതുഭാഗത്തേക്കും കാഴ്‌ചഭംഗി ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഇതിനായി ടൂറിസം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചതായും കലക്ടർ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി