കേരള സ്ക്കൂള്‍ ഗെയിംസ് വയനാട് ടീം ഒഫീഷ്യല്‍സിനോടൊപ്പം

കേരള സ്ക്കൂള്‍ ഗെയിംസ് വയനാട് ടീം ഒഫീഷ്യല്‍സിനോടൊപ്പം

പുൽപള്ളി : സ്ക്കൂള്‍ ഗെയിംസ് 2026 വയനാട് റവന്യൂ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വയനാട് ഡിസ്ട്രികട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡണ്ട് ഷിബു കുറുമ്പേമഠത്തിന്റെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു.ബത്തേരി സബ്ബ് ജില്ലാ സെക്രട്ടറി എ.വി.ബിജു റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഷിജു മാത്യു,സെക്രട്ടറി സജി.പി.പി,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്ക്കൂള്‍ ഗെയിംസ് ജില്ലാ സെക്രട്ടറി പ്രശോഭ് സ്വാഗതവും സബ്ബ് ജില്ലാ സെക്രട്ടറി ഒ.പി.രാജേഷ് നന്ദിയും അര്‍പ്പിച്ചു.73 പോയന്റുകള്‍ നേടി ബത്തേരി സബ്ബ് ജില്ല ഒന്നാം സ്ഥാനവും 53 പോയന്റുകള്‍ വീതം നേടി വൈത്തിരി,മാനന്തവാടി സബ്ബ് ജില്ലകള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *