• admin

  • September 20 , 2021

കണ്ണൂർ : സംസ്ഥാനത്ത് എന്ത് നിർമാണം നടത്തിയാലും സർക്കാർ കമ്മീഷൻ പറ്റുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ.കെ റെയിൽ ഉൾപ്പടെയുള്ള എല്ലാം കമ്മീഷൻ അടിച്ചെടുക്കാനുള്ള പദ്ധതികളാണെന്നും, സർക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണെന്നും അദ്ദേഹം ആരോപിച്ചു.കേരളവും കേന്ദ്രവും അനിയൻ ബാവ ചേട്ടൻ ബാവ പോലെയാണെന്നും സുധാകരൻ വിമർശിച്ചു.കേരളത്തിൽ എല്ലാം അഴിമതിയാണ്.മുട്ടിൽ മരംമുറി കേസിൽ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തും.മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് ഇതിന് പിന്നിലുള്ളതെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തിയെന്നും സുധാകരൻ പറഞ്ഞു