• admin

  • January 19 , 2020

കോഴിക്കോട് : അന്തരീക്ഷത്തില്‍ കൂടിവരുന്ന ഐറോസോള്‍ പാര്‍ട്ടിക്കിള്‍ സാന്നിധ്യവും ജലവിതരണ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മയും കേരളത്തില്‍ പ്രളയസാധ്യത വര്‍ധിപ്പിക്കുന്നതായി പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത് ദോഷംചെയ്യും. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വ്യത്യസ്തമായ വികസന കാഴ്ചപ്പാടുളള റിപ്പോര്‍ട്ട് നടപ്പാക്കാതെ പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.