• admin

  • June 21 , 2021

കൽപ്പറ്റ : മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയും ആയിരുന്ന കെ സുരേന്ദ്രൻ ഐഎൻടിയുസി പ്രസ്ഥാനത്തിനും കോൺഗ്രസിനും നികത്താനാവാത്ത നഷ്ടം അവശേഷിപ്പിച്ചു കൊണ്ടാണ് കടന്നുപോയത് എന്ന്‌ കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രൻ പരിചയപ്പെടുന്നവരുടെ എല്ലാം മനസ്സിൽ കുടിയേറാൻ അസാമാന്യ കഴിവുണ്ടായിരുന്ന സ്നേഹസമ്പന്നനായ നേതാവായിരുന്നു.എന്നാൽ നിലപാടുകളിലും സമരങ്ങളിലും വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത അദ്ദേഹത്തിന്റെ ഓർമ്മകൾ കോൺഗ്രസ്-ഐഎൻടിയുസി പ്രവർത്തകരുടെ മനസ്സിൽ എന്നും ജ്വലിച്ചു നിൽക്കുമെന്നും ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി കെ സുരേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ കെ കെ അബ്രഹാം പറഞ്ഞു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. പി കെ കുഞ്ഞുമൊയ്തീൻ.ഗിരീഷ് കൽപ്പറ്റ. കെ കെ രാജേന്ദ്രൻ, എസ് മണി, കെ കെ മുത്തലിബ്,കെ വാസു, ഹർഷൽ കൊണാടൻ,ഷമീർ തുടങ്ങിയവർ സംസാരിച്ചു.